നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫിസില്‍ രക്ത സാംപിള്‍ കളക്ഷന്‍ ലാബ്

 
Mumbai

നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫിസില്‍ രക്ത സാംപിള്‍ കളക്ഷന്‍ ലാബ്

അസോസിയേഷന്‍ അംഗങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട്

Mumbai Correspondent

ഡോംബിവലി: അംഗങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പുതിയ സംരംഭത്തിന്‍റെ ഭാഗമായി, നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫീസില്‍ രക്ത സാമ്പിള്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

രാജേന്ദ്രന്‍ മേനോന്‍ നടത്തുന്ന മെഡികെയര്‍ പാത്തോളജിക്കല്‍ ലബോറട്ടറിയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമായത്. ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദവും അംഗങ്ങള്‍ക്ക് സാമ്പത്തികമായി പ്രയോജനകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.

പുതിയ കേന്ദ്രം ദിവസവും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കും. വിവിധ രക്തപരിശോധനകള്‍ക്കായി സാമ്പിള്‍ ശേഖരിക്കുന്ന സേവനമാണ് ഇവിടെ ലഭ്യമാക്കുന്നത്.അംഗങ്ങള്‍ക്കായി പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫീസില്‍ നേരിട്ട് എത്തി സാമ്പിള്‍ നല്‍കുന്ന പരിശോധനകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും, വീട്ടിലെത്തി രക്തസാമ്പിള്‍ ശേഖരിക്കേണ്ട സാഹചര്യങ്ങളില്‍ 25 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. അതേസമയം, അസോസിയേന്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും ഭൂരിഭാഗം പരിശോധനകള്‍ക്ക് 20 ശതമാനം വരെ ഇളവ് ലഭ്യമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ; ചൂടിന് താൽക്കാലിക ആശ്വാസം, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മെക്സിക്കോയിൽ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് വിടവാങ്ങി

ജമ്മു കശ്മീരിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 3 സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ