ദുരിതക്കയത്തില്‍ വസായ് വിരാര്‍ മേഖല

 
Mumbai

ദുരിതക്കയത്തില്‍ വസായ് വിരാര്‍ മേഖല

മലയാളികളും ദുരിതത്തില്‍

Mumbai Correspondent

മുംബൈ: വെള്ളപ്പൊക്കം രൂക്ഷമായതോടെ വസായ്-വിരാറില്‍ റെയില്‍, റോഡ് ഗതാഗതം തകര്‍ന്നു. 114 മുനിസിപ്പല്‍ ബസുകളില്‍ 16 എണ്ണം മാത്രമേ ഓടുന്നുള്ളൂ.

വെള്ളത്തിനടിയിലായ മേഖല ഒരു ദ്വീപ് പോലെയാണ്. വെള്ളം കയറിയ റോഡുകളും റെയില്‍വേട്രാക്കുകളും ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചു. മാര്‍ക്കറ്റുകള്‍, റെസിഡന്‍ഷ്യല്‍ കോളനികള്‍ എന്നിവിടങ്ങളിലും വെള്ളം കയറി. അവശ്യസാധനങ്ങള്‍ പോലും കിട്ടാത്ത അവസ്ഥയിലാണെന്നാണ് പ്രദേശവാസികളായ മലയാളികള്‍ പറയുന്നത്.

മേഖലയില്‍ നിന്നുള്ള പലരും മൂന്ന് ദിവസമായി ജോലിക്ക് പോയില്ല. പോകുന്നവര്‍ക്ക് റെയില്‍വേ ട്രാക്കിലൂടെ അടുത്തുള്ള സ്റ്റേഷനുകളിലേക്ക് നടക്കേണ്ടി വന്നു. വെള്ളം കയറിയ താമസസ്ഥലങ്ങളിലേക്ക് എത്താന്‍ മറ്റു ചിലര്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന ട്രാക്ടറുകളെയും സ്വകാര്യ വാഹനങ്ങളെയും ആശ്രയിച്ചു. മിക്ക വീടുകളുടെയും പുറത്ത് മൂന്നോ നാലോ അടി ഉയരത്തില്‍ വെള്ളമാണ്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ