ക്രിസ്മസ് ആഘോഷം നടത്തി
മുംബൈ: ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ ജോജോ തോമസിന്‍റെ നേതൃത്വത്തില്‍, മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമായ തിലക് ഭവനില്‍ ക്രിസ്മസ് ആഘോഷം നടത്തി.
മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഹര്‍ഷവര്‍ദ്ധന്‍ സപ്കല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.