മുംബൈ -നവിമുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രൊ പദ്ധതിക്ക് അനുമതിയായി

 

Representative image

Mumbai

മുംബൈ -നവിമുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രൊ പദ്ധതിക്ക് അനുമതിയായി

ചെലവ് 22862 കോടി രൂപ

Mumbai Correspondent

മുംബൈ: മുംബൈ വിമാനത്താവളത്തെയും നവിമുംബൈ വിമാനത്താവളത്തെയും ബന്ധിപ്പിച്ചുള്ള മെട്രൊ പാതയുടെ നിര്‍മാണത്തിനു സര്‍ക്കാര്‍ അനുമതി നല്‍കി. 22862 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. മുംബൈ വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് നവിമുംബൈ വിമാനത്താവളത്തിലേക്ക് 35 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മെട്രൊ 8 (ഗോള്‍ഡ് ലൈന്‍) എന്നു പേരു നല്‍കിയിട്ടുള്ള പാത നിര്‍മിക്കുക.

മുംബൈ വിമാനത്താവളത്തില്‍ നിന്ന് എല്‍ബിഎസ് മാര്‍ഗ്, ഘാട്‌കോപ്പര്‍ ഈസ്റ്റ്, കുര്‍ള, എല്‍ടിടി, മാന്‍ഖുര്‍ദ്, വാശി, നെരൂള്‍, ബേലാപുര്‍ വഴിയാണ് നവിമുംബൈ വിമാനത്താവളത്തിലേക്കുളള മെട്രൊ പാത.

ചെമ്പൂരിലെ ഛെഡാ നഗര്‍ വരെ 9.25 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയാണ്. ശേഷിക്കുന്ന 25.63 കിലോമീറ്റര്‍ എലിവേറ്റഡ് പാതയും. രണ്ടു വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള കണക്ഷന്‍ വിമാനങ്ങള്‍ ഉള്ളവര്‍ക്ക് എളുപ്പം എത്താന്‍ മെട്രൊ പദ്ധതി ഉപകാരപ്പെടും. സിഡ്‌കോയ്ക്ക് ആയിരിക്കും പദ്ധതി നടത്തിപ്പിന്‍റെ ചുമതല.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം