രണ്ടു വര്‍ഷം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; പിന്നീട് പീഡനമായി കാണാനാവില്ലെന്ന് കോടതി

 
Mumbai

രണ്ടു വര്‍ഷം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; പിന്നീട് പീഡനമായി കാണാനാവില്ലെന്ന് കോടതി

താനെ സെക്ഷന്‍സ് കോടതിയുടേതാണ് വിധി

Mumbai Correspondent

താനെ: വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് പരസ്പരസമ്മതത്തോടെയായിരുന്നുവെങ്കില്‍ അത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് താനെ സെഷന്‍സ് കോടതി. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങളില്‍നിന്ന് മുംബ്ര നിവാസിയായ ഷഹബാസ് മുഹമ്മദ് സലിം ഖാനെ കുറ്റമുക്തനാക്കി അഡീഷണല്‍ സെഷന്‍സ് ജഡ്ജി റൂബി യു. മാല്‍വങ്കറാണ് വിധി പുറപ്പെടുവിച്ചത്.

താനെയിലെ ഒരു മാളില്‍ ജോലിചെയ്തിരുന്നകാലത്ത് വിവാഹമോചിതയും രണ്ടു പെണ്‍മക്കളുടെ അമ്മയുമായ ഒരു സ്ത്രീയുമായി ഖാന്‍ സൗഹൃദത്തിലായി. 2016-നും 2018-നും ഇടയില്‍ ഖാന്‍ വിവാഹവാഗ്ദാനം നല്‍കി സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പിന്നീട് വാഗ്ദാനം ലംഘിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല. രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു ബന്ധം വലിയ ഒരു കാലഘട്ടമാണ്. ഈ കാലയളവിലുടനീളം അവര്‍ പരാതിനല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

270 പേരുമായി പോയ ബോട്ട് സൈപ്രസ് തീരത്തിനടുത്ത് മുങ്ങി

സംസ്ഥാനത്ത് ഒരാഴ്ച നീണ്ട ഓണാഘോഷത്തിന് കൊടിയിറക്കം; വർണാഭമായ ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം; പാക്കിസ്ഥാന് തിരിച്ചടിയായി ഇമാം ഉൾ ഹഖിന്‍റെ പരുക്ക്

"അധികാരികളെ തൃപ്തിപ്പെടുത്താൻ സത്യത്തെ തിരുത്താനാവില്ല"; സോണിയ ഗാന്ധിയുടെ ആത്മകഥ വിവാദത്തിൽ പെൻഗ്വിനെതിരേ ചെന്നിത്തല

പാരമ്പര്യവും ആധുനികതയും ഒരുമിച്ച് മുന്നോട്ടുപോകണം; ആറന്മുള വള്ളംകളി ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ