Mumbai

കല്യാൺ രൂപത പിതൃവേദിയുടെ നേതൃത്വത്തിൽ നാടക മത്സരങ്ങൾ

കല്യാൺ രൂപതയിൽ നിന്നുള്ള വിവിധ ഇടവകകളിൽ നിന്നായി എട്ടു നാടകങ്ങൾ അവതരിക്കപ്പെടും

MV Desk

താനെ: കല്യാൺ രൂപത, പിതൃവേദിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 17 ന് നാടക മത്സരങ്ങൾ അരങ്ങേറുന്നു. അന്നേദിവസം നെരുളിലുള്ള അഗ്രികോളി ഓഡിറ്റോറിയത്തിൽ വെച്ചാണ് മോൺസിഞ്ഞൂർ റെവ.ഫാ.തോമസ് തലച്ചിറ മെമ്മോറിയൽ അവാർഡിനായുള്ള സാമൂഹ്യ നാടക മത്സരങ്ങൾ അരങ്ങേറുന്നത്.

കല്യാൺ രൂപതയിൽ നിന്നുള്ള വിവിധ ഇടവകകളിൽ നിന്നായി എട്ടു നാടകങ്ങൾ അവതരിക്കപ്പെടും.കല്യാൺ രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ തോമസ് ഇലവനാൽ പിതാവ്, മലയാള സിനിമാ നടനും ഈ കഴിഞ്ഞ വർഷത്തെ സ്പെഷ്യൽ ജൂറി അവാർഡ് വിജയേതാവുമായ അലൻസിയാർ ലേ ലോപ്പസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

പിങ്ക്ബോൾ ടെസ്റ്റിലും തോൽവി; ഇംഗ്ലണ്ടിനെ ചാരമാക്കി ഓസീസ്

ഗായകൻ സുബിൻ ഗാർഗിന്‍റെ മരണം; പ്രത‍്യേക അന്വേഷണ സംഘം ഉടൻ കുറ്റപത്രം സമർപ്പിക്കും

കേസിൽ വിധി വരാനിരിക്കെ ക്ഷേത്ര ദർശനം നടത്തി ദിലീപ്

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

ക്ഷേത്രം ഭൂമി തട്ടിയെടുത്തു; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെതിരേ പരാതി