മാട്ടുംഗ കേരള ഭവനത്തില്‍ വിദ്യാരംഭം
മുംബൈ:ബോംബെ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ മാട്ടുംഗ കേരള ഭവനത്തില്‍ വിദ്യാരംഭം നടത്തുന്നു.
ഒക്റ്റോബര്‍ 2ന് രാവിലെ 8ന് നവതി മെമോറിയല്‍ ഹാളില്‍ പൂജയോടെ ആരംഭിക്കുന്ന വിദ്യാരംഭം ചടങ്ങില്‍ കുട്ടികളെ എഴുത്തിനിരുത്താനാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അന്നു തന്നെ നൃത്ത വേദി ഉദ്ഘാടനവും സംഗീതവേദി അവതരണവും നടക്കും.
നൃത്തപഠനത്തിനായി ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും സമാജം ഓഫീസുമായി ബന്ധപ്പെടാം . 24012366, 24024280, 8369349828