കല്യാണ്‍ അതിരൂപത പിതൃവേദി വടംവലി മത്സരം
മുംബൈ : കല്യാണ്‍ അതിരൂപത പിതൃവേദിയുടെ പതിനാലാമത് വടംവലി മത്സരങ്ങള്‍ നവംബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ നടക്കും. കല്യാണ്‍ അതിരൂപതയുടെ പന്‍വേല്‍ ആര്‍ക്കില്‍ ജീസീ മാത്യു ഗോപുരത്തിങ്കലിന്റെ സ്മരണാര്‍ഥം പണികഴിപ്പിച്ച പുതിയ കോണ്‍ക്രീറ്റ് ടര്‍ഫിലാണ് മത്സരമെന്ന് രൂപത ഡയറക്ടര്‍ ഫാ. ജോബി അയ്ത്തമറ്റം അറിയിച്ചു.32 ടീമുകള്‍ പങ്കെടുക്കും.