ദേവേന്ദ്ര ഫഡ്നാവിസ്
file image
മുംബൈ: മഹാരാഷ്ട്രയില്‍ ലോക സഭയിലെ കനത്ത പരാജയത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വലിയ വിജയം നേടിയത് വോട്ട് മോഷണത്തിലൂടെയാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തള്ളി. രാഹുല്‍ ഗാന്ധിയുടെ തലച്ചോറാണ് മോഷണം പോയതെന്നും ഫഡ്നാവിസ് പരിഹസിച്ചു. തലയിലെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടുവെന്നും നുണക്കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
5 മാസത്തെ ഇടവേളയില്‍ നടന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഒരു കോടി പുതിയ വോട്ടര്‍മാര്‍ പ്രത്യക്ഷപ്പെട്ടുവെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.
മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചത് ബിജെപിയുമായി ഒത്തുകളിച്ചുവെന്നതിന് തെളിവാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തള്ളി. രാഹുല്‍ ഗാന്ധിയുടെ തലച്ചോറാണ് മോഷണം പോയതെന്നും ഫഡ്നാവിസ് പരിഹസിച്ചു. തലയിലെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടുവെന്നും നുണക്കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി അവകാശപ്പെട്ടതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്‍റെ പ്രതികരണം