Mumbai

സാധാരണക്കാർക്കും ഐഎഎസ്: ഫെയ്മ മഹാരാഷ്ട്ര ഇന്ത്യൻ സിവിൽ സർവ്വീസ് അക്കാദമിയുടെ ഐഎഎസ് പഠനത്തിന്‍റെ അഡ്മിഷൻ തുടങ്ങി

ഫെയ്മ മഹാരാഷ്ട്ര ICS അക്കാദമിയും കേരളാ സമാജം ബാംഗ്ളൂരും സംയുക്തമായി നടക്കുന്ന IAS/IPS /IFS/IRS/IRTS മുതലായ UPSC സിവിൽ പരീക്ഷയുടെ പരിശീലന ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അഡീഷണൽ കമ്മീഷണറർ ഓഫ് കസ്റ്റംസ് പി.ഗോപകുമാർ IRS മുഖ്യ ഉപദേശകനായി നടത്തുന്ന ക്ലാസിൽ ഇന്ത്യയിലെ മുതിർന്ന IAS/IPS /IFS/IRS/IRTS ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടക്കുന്ന 2024 / 2025/2026 ബാച്ചിലേക്കുള്ള അഡ്മിഷനാണ് ആരംഭിച്ചത്. കേരളാ സമാജം ബാംഗ്ലൂർ IAS അക്കാദമിയിൽ നിന്ന് 140 പേർ സിവിൽ സർവ്വീസ് പരീക്ഷ പാസായിട്ടുണ്ട്.

ഗൈഡൻസ് പ്രോഗ്രാം 2023 ഏപ്രിൽ 30-ന് (ഞായറാഴ്ച) ആരംഭിക്കും. 2024/2025/2026-ൽ സിവിൽ സർവീസസ് പരീക്ഷ എഴുതാൻ പദ്ധതിയിടുന്നവരെ ഉദ്ദേശിച്ചുള്ളതാണ് പ്രോഗ്രാം. ബിരുദം പൂർത്തിയാക്കിയവർക്കും അവസാന ഘട്ടത്തിൽ ഉള്ളവർക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും അനുയോജ്യമായ തരത്തിലാണു രൂപകൽപ്പന ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30-ന് വൈകുന്നേരം 4.00 മണിക്ക് സൂം വഴി ഓറിയേന്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. സജേഷ് നമ്പ്യാർ +91 99204 25374 സോനു ജോർജ് +91 91450 74257

പാക് അധീന കശ്മീരിൽ സൈനിക നടപടിക്കില്ല: രാജ്‌നാഥ് സിങ്

വേനൽ ചൂടിന് ആശ്വസമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും: 6 ജില്ലകളിൽ മുന്നറിയിപ്പ്

ഐസിഎസ്ഇ 10, ഐഎസ്സി 12 ക്ലാസുകളിലെ ബോർഡ് പരിക്ഷാ ഫലങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കും

ഹിന്ദു- മുസ്ലീം വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു: കോൺഗ്രസിനെതിരെ രാജ്നാഥ് സിങ്

താനൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി 5 പേർക്ക് പരുക്ക്