സെയ്ഫ് അലി ഖാൻ, പ്രതി ഷെരീഫുൾ ഇസ്‌ലാം

 
Mumbai

20 വിരലടയാളങ്ങളിൽ 19 എണ്ണവും പ്രതിയുടേതല്ല; സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ വഴിത്തിരിവ്

ശുചിമുറി, കിടപ്പുമുറി, അലമാര എന്നിവിടങ്ങളിൽ നിന്നു ലഭിച്ച വിരലടയാളങ്ങൾ പ്രതിയുടേതല്ലന്നാണ് കുറ്റപത്രത്തിൽ വ‍്യക്തമാക്കുന്നത്

Aswin AM

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ വഴിത്തിരിവ്. മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് നടന്‍റെ വസതിയിൽ നിന്നു ലഭിച്ച വിരലടയാളങ്ങൾക്ക് പ്രതി ഷെരീഫുൾ ഇസ്‌ലാമിന്‍റേതുമായി പൊരുത്തമില്ലെന്നാണ് വിവരം.

സിഐഡിയുടെ ഫിംഗർ പ്രിന്‍റ് ബ‍്യൂറോയിലേക്ക് 20 സാംപിളുകൾ അയച്ചിരുന്നു. എന്നാൽ ഇവയിൽ 19 എണ്ണത്തിനും പ്രതിയുടെ വിരലടയാളവുമായി സാമ്യമില്ലെന്നാണ് കുറ്റപത്രത്തിൽ പറ‍യുന്നത്.

ശുചിമുറി, കിടപ്പുമുറി, അലമാര എന്നിവിടങ്ങളിൽ നിന്നു ലഭിച്ച വിരലടയാളങ്ങൾ പ്രതിയുടേതല്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, കെട്ടിടത്തിന്‍റെ എട്ടാം നിലയിൽനിന്നു കിട്ടിയ ഒരു സാംപിളിനു പ്രതിയുടേതുമായി സാമ‍്യമുണ്ട്.

കഴിഞ്ഞ ആഴ്ചയായിരുന്നു മുംബൈ പൊലീസ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ 1000 പേജ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി ബംഗ്ലാദേശ് പൗരനാണെന്ന് കുറ്റപത്രത്തിൽ സ്ഥിരീകരിച്ചിരുന്നു. ജനുവരിയിണു സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വസതിയിൽ വച്ച് കുത്തേറ്റത്.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ