അശോക് ഖാരാതിന്‍റെ അറസ്റ്റിന് പിന്നാലെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസ്

 
Mumbai

അശോക് ഖാരാതിന്‍റെ അറസ്റ്റിന് പിന്നാലെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസ്

74 പേര്‍ക്കെതിരേ സൈബര്‍ പൊലീസ് കേസെടുത്തു

Mumbai Correspondent

മുംബൈ: സ്വയംപ്രഖ്യാപിത ആള്‍ദൈവവും വിഐപി ജ്യോത്സ്യനുമായ അശോക് ഖരാത് ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ വീഡിയോ പ്രചരിപ്പിച്ച 74 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞയാഴ്ചയാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അശോക് ഖരാത്തിനെ പോലീസ് അറസ്റ്റ്ചെയ്തത്. യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ദുരുപയോഗംചെയ്തതിന്‍റെ തെളിവുകള്‍ ലഭിച്ചു.

ഏകദേശം 58-സ്ത്രീകളുമായുള്ള അശ്ലീലവീഡിയോകളാണ് പ്രതിയില്‍നിന്ന് കണ്ടെടുത്തത്. ഹിപ്‌നോട്ടിസമെന്ന് പറഞ്ഞ് ലഹരിമരുന്ന് നല്‍കി മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് 35-കാരി അശോക് ഖരാത്തിനെതിരേ പരാതി നല്‍കിയിരുന്നത്. തന്‍റെ വിശ്വാസത്തെ ഇയാള്‍ ചൂഷണംചെയ്‌തെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ സ്ത്രീകളെ പ്രതി ലൈംഗികമായി ദുരുപയോഗംചെയ്‌തെന്ന് കണ്ടെത്തിയത്.

ഖരാത്തിന്‍റെ അറസ്റ്റിന് പിന്നാലെ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അധ്യക്ഷ രൂപാലിക്ക് രാജി വയ്‌ക്കേണ്ടി വന്നിരുന്നു ഖരാത്തും രൂപാലിയും ഒരുമിച്ചുള്ള ചിത്രങ്ങളും ഇരുവരും ചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മാത്രമല്ല, ഖരാത്തിന്‍റെ നേതൃത്വത്തിലുള്ള ചില ട്രസ്റ്റുകളില്‍ രൂപാലിയും പങ്കാളിയാണെന്നും ആരോപണമുയര്‍ന്നു. രണ്ടുദിവസം മുന്‍പ് എന്‍സിപി മഹിളാവിഭാഗം അധ്യക്ഷ പദവിയും ഒഴിഞ്ഞു. അശോക് ഖരാത്തുമായി തനിക്ക് ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും തെറ്റായി ഒന്നുംചെയ്തിട്ടില്ലെന്നുമായിരുന്നു രൂപാലിയുടെ പ്രതികരണം. അന്വേഷണത്തില്‍ സത്യം വ്യക്തമാകും. ഒരു തെളിവുമില്ലാതെ തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണെന്നും രൂപാലി പറഞ്ഞിരുന്നു.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

ചിന്ത ജെറോം നയിക്കും; ഡിവൈഎഫ്ഐക്ക് ആദ്യ വനിതാ പ്രസിഡന്‍റ്, എംഎൽഎ വിജിൻ സെക്രട്ടറി