മോഹന്‍ജി

 
Mumbai

വസായില്‍ ഹിന്ദുസമ്മേളനം ഞായറാഴ്ച

സമ്മേളനം രാവിലെ 9 മുതല്‍

Mumbai Correspondent

വസായ്: സനാതന ധര്‍മ്മ സഭയുടെ ആഭിമുഖ്യത്തിലുള്ള എട്ടാമത് ഹിന്ദു സമ്മേളനവും സത് സംഗവും ഞായറാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വസായ് വെസ്റ്റിലുള്ള വിശ്വകര്‍മ്മ ഹാളില്‍ നടത്തും.സത് സംഗത്തില്‍ ബ്രഹ്‌മര്‍ഷി മോഹന്‍ജി വിശ്വ ഹിന്ദു പരിഷത് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ അനില്‍ വിളയില്‍ വിശ്വഹിന്ദു പരിഷത് പാല്‍ഘര്‍ വിഭാഗ് സെക്രട്ടറി മഹേഷ് മിസ്ത്രി കേന്ദ്ര മന്ത്രി ശ്രീപദ് നായിക് പാല്‍ഘര്‍ ലോകസഭാംഗം ഡോ: ഹേമന്ത് വിഷ്ണു സവ്ര തുടങ്ങിയവര്‍ പ്രസംഗിക്കും.

രാവിലെ ഒമ്പത് മണിക്ക് എത്തുന്ന വിശിഷ്ട വ്യക്തികളെ പൂര്‍ണ്ണകുംഭം താലപ്പൊലി നാദസ്വരം എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് വേദിയിലേക്കാനയിക്കും തുടര്‍ന്ന് വിവിധ ഹിന്ദു സംഘടന പ്രതിനിധികള്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും.

ഉച്ചയ്ക്ക് മഹാപ്രസാദത്തോടെ പരിപാടികള്‍ സമാപിക്കുമെന്ന് സംഘാടകന്‍ കെ.ബി ഉത്തം കുമാര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 9323528197

ലിയോ മാർപ്പാപ്പയ്ക്ക് ലിബർട്ടി മെഡൽ|വീഡിയോ

ഖമനേയിക്ക് അന്ത്യയാത്രാമൊഴിയേകാൻ ജനസാഗരം

വടകരയിലെ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ 16 കാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

ആഘോഷത്തിന്‍റെ ഭാഗമായി വെടിവയ്പ്പ്; സ്ത്രീ മരിച്ച കേസിൽ ബിജെപി എംഎൽഎയ്ക്ക് 4 വർഷം തടവ്