ബാബറി മസ്ജിദ് തകര്‍ക്കാന്‍ പാടില്ലായിരുന്നെന്ന് പറയുന്നത് എങ്ങനെ ദേശവിരുദ്ധമാകും ;ബോബെ ഹൈക്കോടതി

 
Mumbai

ബാബറി മസ്ജിദ് തകര്‍ക്കാൻ പാടില്ലായിരുന്നുവെന്ന് പറയുന്നത് ദേശവിരുദ്ധമല്ല: ബോബെ ഹൈക്കോടതി

എസ്ഡിപിഐ ഭാരവാഹികളെ നാടുകടത്താനുള്ള ഉത്തരവ് റദ്ദാക്കി

Mumbai Correspondent

മുംബൈ: ബാബറി മസ്ജിദ് തകര്‍ക്കാന്‍പാടില്ലായിരുന്നുവെന്ന് പറയുന്നത് ദേശവിരുദ്ധമല്ലെന്ന് നിരീക്ഷിച്ചുകൊണ്ട് എസ്ഡിപിഐ നേതാക്കളെ മുംബൈയില്‍നിന്ന് നാടുകടത്താനുള്ള സിറ്റി പൊലീസിന്‍റെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. ഫിറോസ് അബ്ദുള്‍ വഹാബ് ഖാന്‍, മുഹമ്മദ് റഫീഖ് ഗുലാം റസൂല്‍ അന്‍സാരി എന്നിവരെ നാടുകടത്താനുള്ള ഉത്തരവാണ് റദ്ദാക്കിയത്.

പൊലീസ് നടപടിയെ ഹര്‍ജിക്കാരുടെ മതം സ്വാധീനിച്ചതാണെന്ന് തോന്നുന്നുവെന്ന് ജസ്റ്റിസ് മാധവ് ജംദാറിന്‍റെ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. 2025 ഡിസംബറില്‍ മുംബൈ പോലീസ് ഇരുവരെയും ഒരുവര്‍ഷത്തേക്ക് മുംബൈയില്‍ താമസിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വഖഫ് ബില്‍,സിമന്‍റ് ഗോഡൗണുകള്‍ മൂലമുണ്ടാകുന്ന വായുമലിനീകരണം, ബാബറി മസ്ജിദ് പ്രശ്‌നം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയത്.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ