Mumbai

മഹാശിവരാത്രി: ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

5 മണിക്ക് നടന്ന നിർമാല്യ ദർശനത്തോടെ ആഘോഷപരിപാടികൾ ആരംഭിച്ചു

നവിമുംബൈ: മാഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടക്കുന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5 മണിമുതൽ ഭക്തജങ്ങൾ എത്തിത്തുടങ്ങിയിരുന്നു. 5 മണിക്ക് നടന്ന നിർമാല്യ ദർശനത്തോടെ ആഘോഷപരിപാടികൾ ആരംഭിച്ചു. തുടർന്ന് മഹാഗണപതി ഹോമം, ഗുരുപൂജ, ഉഷ:പൂജ, അഖണ്ഡനാമ ജപം എന്നിവ നടന്നു. തുടർന്ന് നടന്ന അഭിഷേകത്തിലും സമൂഹ മഹാ മൃത്യുഞ്ജയ ഹോമത്തിലും നിരവധി ഭക്തർ പങ്കെടുത്തു. v

വൈകീട്ട് 7 .30 നും സമൂഹ മഹാമൃത്യുഞ്ജയ ഹോമം ഉണ്ടായിരിക്കും. രാത്രി 9 മുതൽ സംഗീത ഭജന. രാത്രി 10 , മണി, 12 മണി, ശനിയാഴ്ച പുലർച്ചെ 2 മണി, 4 മണി എന്നീ സമയങ്ങളിലായി മഹാ ചതുർകാല പൂജയും 12 മണിക്ക് ശിവരാത്രി പൂജയും ഉണ്ടായിരിക്കും. ശനിയാഴ്ച പുലർച്ചെ 5 നു അഖണ്ഡനാമജപ സമർപ്പണവും കലശാഭിഷേകവും. 7 നു പിതൃതർപ്പണം ആരംഭിക്കും. 10 തിലസായൂജ്യ ഹവനം. ഞായറാഴ്ചയും പിതൃതർപ്പണം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7304085880 | 9892045445

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു