കബൂത്തര്‍ഖാന

 
Mumbai

കബൂത്തര്‍ഖാനകള്‍ പൊളിക്കുന്നതിന് വിലക്ക്

ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

Mumbai Correspondent

മുംബൈ: നഗരത്തിലെ പ്രാവുകള്‍ക്ക് തീറ്റകൊടുക്കുന്ന പൈതൃക കബൂത്തര്‍ഖാനകള്‍ പൊളിച്ചുമാറ്റുന്നതില്‍നിന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ (ബിഎംസി) ബോംബെ ഹൈക്കോടത വിലക്കി.

കബൂത്തര്‍ഖാനകള്‍ നിയന്ത്രിക്കാനുള്ള നഗരസഭയുടെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. 51 കബൂത്തര്‍ഖാനകള്‍ അടച്ചു പൂട്ടാന്‍ ബിഎംസി ഉത്തരവിടുകയും പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവരില്‍ നിന്ന് പിഴയീടാക്കുകയും ചെയ്തിരുന്നു.

അതിനിടെയാണ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് നഗരത്തിലെ മിക്ക കബൂത്തര്‍ഖാനകളും. ഈ മാസം 23 ന് കോടതി വീണ്ടും കേസ് പരിഗണിക്കും.

"റിസർവോയർ തകർക്കും"; മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി

കൊൽക്കത്തയിലെ കൂട്ടബലാത്സംഗം; അഞ്ച് പ്രതികളും അറസ്റ്റിൽ

തെരഞ്ഞെടുപ്പിനു മുൻപേ ലാലു കുടുങ്ങി; ഗൂഢാലോചനയും വഞ്ചനയും ചുമത്തി കോടതി

"ഡ്രൈവർ മഹാനാണെങ്കിൽ ക്ഷമ പറഞ്ഞേക്കാം"; ബസ് പെർമിറ്റ് റദ്ദാക്കിയതിൽ പ്രതികരിച്ച് ഗണേഷ് കുമാർ

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ; അംഗത്വം സ്വീകരിച്ചു