കൊൽക്കത്തയിലെ കൂട്ടബലാത്സംഗം; അഞ്ച് പ്രതികളും അറസ്റ്റിൽ

ഒഡീശ സ്വദേശിയായ വിദ്യാർഥിനിയാണ് വെള്ളിയാഴ്ച സ്വകാര്യ മെഡിക്കൽ കോളെജ് ക്യാംപസിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയായത്.
Two more arrested in Durgapur rape case; all five accused now in custody

കൊൽക്കത്തയിലെ കൂട്ടബലാത്സംഗം; അഞ്ച് പ്രതികളും അറസ്റ്റിൽ

Updated on

കൊൽക്കത്ത: പശ്ചിമബംഗാളിലെ ദുർഗാപുരിൽ എംബിബിഎസ് വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ രണ്ട് പ്രതികളുടെ കൂടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഇതോടെ കേസിലെ അഞ്ച് പ്രതികളും പിടിയിലായി. ഒഡീശ സ്വദേശിയായ വിദ്യാർഥിനിയാണ് വെള്ളിയാഴ്ച സ്വകാര്യ മെഡിക്കൽ കോളെജ് ക്യാംപസിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയായത്.

സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതിനായി പുറത്തു പോയ സമയത്താണ് പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോയി കോളെജ് ക്യാംപസിൽ‌ വച്ച് ക്രൂര പീഡനത്തിനു ഇരയാക്കിയത്. മുഖ്യമന്തി മമതാ ബാനർജി പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥിനികൾ രാത്രിയിൽ ഹോസ്റ്റലിനു പുറത്തിറങ്ങി നടക്കരുതെന്നാണ് മമത ബാനർജി പറഞ്ഞത്. ഇതിനെതിരേ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com