മുംബൈയില്‍ വീണ്ടും മഴ സജീവം

 
Mumbai

മുംബൈയില്‍ വീണ്ടും മഴ സജീവം

ഇന്ന് ഓറഞ്ച് അലര്‍ട്ട്

Mumbai Correspondent

മുംബൈ: കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെ നഗരത്തില്‍ വീണ്ടും കാലവര്‍ഷം ശക്തമായി. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മുംബൈ, താനെ, റായ്ഗഡ്, പാല്‍ഘര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.

ഇന്നലെ പെയ്ത മഴയില്‍ അന്ധേരി, പവയ്, മലാഡ്, കാന്തിവിലി , മുളുണ്ട്, ബാന്ദ്ര, സയണ്‍, മഹാലക്ഷ്മി തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ദിവസം മുഴുവന്‍ കനത്ത മഴയും ആകാശത്ത് മേഘാവൃതമായ അന്തരീക്ഷവും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് റോഡ് ഗതാഗതം മന്ദഗതിയിലായി. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ ഗോരേഗാവ്, വിലെ പാര്‍ലെ പ്രദേശങ്ങളിലും ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ വിക്രോളി മുതല്‍ മുളുണ്ട്-താനെ വരെയുള്ള ഭാഗങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ലോക്കല്‍ ട്രെയ്ന്‍ സര്‍വീസുകളെ മഴ ബാധിച്ചിട്ടുണ്ട്.

വെസ്റ്റേണ്‍ റെയില്‍വേയില്‍ സര്‍വീസുകള്‍ സാധാരണ നിലയിലാണെങ്കിലും സെന്‍ട്രല്‍ റെയില്‍വേ ശൃംഖലയില്‍ ട്രെയിനുകള്‍ 15 മുതല്‍ 20 മിനിറ്റ് വരെ വൈകിയാണ് ഓടുന്നത്. ഇന്ന് വേലിയേറ്റ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ എഐഎഡിഎംകെ എംഎൽഎമാരെ സ്ഥാനാർഥികളായി പ്രഖ്യാപിച്ച് ടിവികെ

ചൂടിന് ആശ്വാസമാവുമോ? വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

അമെരിക്കയിൽ സ്വന്തം പേരിൽ കോളെജ് തുടങ്ങാൻ 190 കോടി സംഭാവന നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ

അഫ്ഗാനിസ്ഥാനെതിരായ പരമ്പര; പേസർ ഹർഷിത് റാണ പുറത്ത്, ഫിറ്റ്നസ് ടെസ്റ്റ് പാസായി ബുംറ