കൊങ്കണ്‍ റെയില്‍വേ ഓഫിസിന് മുന്നില്‍ ഓഗസ്റ്റ് 15ന് നിരാഹാര സമരം

 

File image

Mumbai

കൊങ്കണ്‍ റെയില്‍വേ ഓഫിസിനു മുന്നില്‍ നിരാഹാര സമരം

അര്‍ഹമായ റെയില്‍വേ സേവനങ്ങള്‍ നൽകുന്നില്ലെന്ന് ആരോപിച്ചാണ് കൊങ്കണ്‍ റെയില്‍വേ പാസഞ്ചര്‍ സര്‍വീസ് കമ്മിറ്റി ഓഗസ്റ്റ് 15നു സമരം ചെയ്യുന്നത്

Mumbai Correspondent

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ കൊങ്കണ്‍ റെയില്‍വേ പദ്ധതിയില്‍ 22 ശതമാനം ഓഹരി നല്‍കിയിട്ടും സംസ്ഥാനത്തിന് അര്‍ഹമായ റെയില്‍വേ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് കൊങ്കണ്‍ റെയില്‍വേ പാസഞ്ചര്‍ സര്‍വീസ് കമ്മിറ്റി ഓഗസ്റ്റ് 15ന് ബേലാപുരിലെ കൊങ്കണ്‍ റെയില്‍വേ ആസ്ഥാനത്ത് നിരാഹാരസമരം നടത്തുന്നു.ആകെ മൂന്ന് ട്രെയിനുകള്‍ മാത്രമാണ് മഹാരാഷ്ട്രയ്ക്കുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു.

സാവന്ത്വാടി പൂര്‍ണമായ റെയില്‍വേ ടെര്‍മിനസായി വികസിപ്പിക്കുക, വസൈസാവന്ത്വാടി പാസഞ്ചര്‍ ട്രെയിന്‍ ആരംഭിക്കുക, കല്യാണ്‍-സാവന്ത്വാടി പാസഞ്ചര്‍ ട്രെയിന്‍ ആരംഭിക്കുക, മുംബൈ-രത്‌നഗിരി ഇന്റര്‍സിറ്റി സര്‍വീസ് ആരംഭിക്കുക. ദാദര്‍-ചിപ്ലൂണ്‍ മെമു സര്‍വീസ് ആരംഭിക്കുക, പുണെ-രത്‌നഗിരി എക്‌സ്പ്രസ് ആരംഭിക്കുക, കൊങ്കണ്‍ റെയില്‍വേപ്പാതയുടെ ഇരട്ടിപ്പിക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുക, ചില സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ പന്‍വേല്‍-മിറജ് വഴി മഡ്ഗാവിലേക്ക് തിരിച്ചുവിടുക, കൊങ്കണ്‍ റൂട്ടിലെ എല്ലാസ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകള്‍ക്ക് മേല്‍ക്കൂര നിര്‍മിക്കുക എന്നിവയാണ് സമരക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ