അമിത് ഷാ

 
Mumbai

ഒരു ശിവസേനയെ ഉള്ളൂ; അത് ഷിന്‍ഡെയുടേതെന്ന് അമിത് ഷാ

ഉദ്ധവിന് വിമര്‍ശനം

Mumbai Correspondent

മുംബൈ: ശിവസേന മേധാവി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ മടിയില്‍ ഇരുന്ന് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാന്‍ ഉദ്ധവ് ശ്രമിക്കുന്നുവെന്നാണ് ശനിയാഴ്ച കോലാപ്പുരില്‍ നടത്തിയ പരാമര്‍ശത്തില്‍ ഷാ കുറ്റപ്പെടുത്തി. ഇന്ത്യ ഒരു ധര്‍മശാലയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഷിന്‍ഡെ വിഭാഗത്തിനു പാര്‍ട്ടിയുടെ പേര് മുമ്പ് വേറെ പറയേണ്ടി വന്നിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി മാറിയെന്നും അമിത് ഷാ പറഞ്ഞു. ഇപ്പോള്‍ വിഭാഗമല്ല. ഒരു ശിവസേന മാത്രമേയുള്ളൂ, അത് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ധവിന്‍റെ ശിവസേനയെ വീണ്ടും പിളര്‍ത്തുന്നതിനിടെയാണ് അമിത് ഷാ താക്കറയെ കടന്നാക്രമിച്ച് കൊണ്ട് രംഗത്തെത്തിയത്.

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി; മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കാൻ മമ്മൂട്ടിയും

''തെറ്റ് ചെയ്തിട്ടില്ല, കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ‍്യാജ കഥകൾ നിർമിക്കുന്നു''; പ്രതികരണവുമായി മുഹമ്മദ് റിയാസ്

ബാറ്റർമാരെ വിറപ്പിച്ച ആ ബൗൺസറുകൾ ഇനിയില്ല; ഇംഗ്ലണ്ട് 'സ്പീഡ് ഗൺ' മാർക്ക് വുഡ് വിരമിച്ചു

അന്നദാനത്തിനിടെ തിളച്ച സാമ്പാറിൽ വീണ് 46കാരി മരിച്ചു|Video

ബഹിരാകാശത്ത് പാക്കിസ്ഥാനും ചൈനയും കൈകോർക്കുന്നു; ചൈനീസ് ബഹിരാകാശ നിലയിലേക്ക് പാക് സഞ്ചാരി എത്തും, ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോ?