ബിജെപിയുമായി സഖ്യം ചേര്‍ന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു
മുംബൈ: ബിജെപിയുമായി സഖ്യം ചേര്‍ന്നതിനു പിന്നാലെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത അംബര്‍നാഥിലെ 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി പ്രസിഡന്‍റ് രവീന്ദ്രചവാന്‍ ഇത് സ്ഥിരീകരിച്ചു. ഇവരെ അയോഗ്യരാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചശേഷം മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നത് അധാര്‍മികം മാത്രമല്ല ഭരണഘടനാവിരുദ്ധവുംകൂടിയാണെന്ന് പാര്‍ട്ടിവക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.
ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനായി ബിജെപി പ്രാദേശികനേതൃത്വം രൂപവത്കരിച്ച അംബര്‍നാഥ് വികാസ് അഘാഡി (എവിഎ) എന്ന സഖ്യത്തിന് കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 60 അംഗ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ 31 സീറ്റിന്‍റെ ഭൂരിപക്ഷം എവിഎ നേടി. ശിവസേന 27 സീറ്റു നേടി.