ലാത്തൂർ മലയാളി സമാജം ഓണാഘോഷം 2025
ലാത്തൂർ മലയാളി സമാജത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 ഞായറാഴ്ച ഫൈൻ ഡൈൻ ഹോട്ടലിൽ വച്ച് സമ്പന്നമായി. പരിപാടികളുടെ വിശിഷ്ട അതിഥികളായി സോമജിത് ഭകത് (ഡപ്യൂട്ടി കമാൻഡന്‍റ്), രേവതി അർജുനൻ (അസിസ്റ്റന്‍റ് കമാൻഡന്‍റ്) CRPF, ലാത്തൂർ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു. ലാത്തൂർ മലയാളി സമാജത്തിന്‍റെ സെക്രട്ടറിയും ഫെയ്മ മാറാത്തവാഡ മേഖലയുടെ വൈസ് ചെയർമാനുമായ ജിമ്മി ജോൺ സ്വാഗതം ആശംസിച്ചു.
ഫെയ്മ മഹാരാഷ്ട്രയുടെ സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്ത രാധാകൃഷ്ണ പിള്ള (സംസ്ഥാന ജോയിന്‍റ് സെക്രട്ടറി), ജോയ് പൈനാടത് (സംസ്ഥാന കമ്മിറ്റി അംഗവും, ഫെയ്മ മാറാത്തവാഡ മേഖലയുടെ ചെയർമാനും), പ്രിയ സിസ്, ചിത്ര വിപിൻ പൊതുവാൾ (രണ്ടുപേരും സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പൂക്കളം, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പരിപാടികളുടെ അവതാരകനും ലാത്തൂർ മലയാളി സമാജത്തിന്‍റെ പ്രസിഡന്‍റും ഫെയ്മ മാറാത്തവാഡ മേഖലയുടെ ജോയിന്‍റ് സെക്രട്ടറിയുമായ അഡ്വ. ബിനു ജേക്കബ് എല്ലാവർക്കും നന്ദി ആശംസിച്ചു.