പതിനേഴുകാരിയെ കഴുത്തറത്ത് കൊന്ന് കാമുകന്‍

 
Mumbai

പതിനേഴുകാരിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു

മൃതദേഹം ഉപേക്ഷിച്ചത് സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം

Mumbai Correspondent

മുംബൈ: മുംബൈയില്‍ പതിനേഴുകാരിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു. മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി. സംഭവത്തിന് പിന്നാലെ 21 കാരനായ സൂരജ് വാഗ്മാരെയെ പൊലീസ് അറസ്റ്റ് ചെയ്തു.

കാമുകിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പിന്നാലെയാണ് കൊലപാതകം.

തര്‍ക്കത്തെ തുടര്‍ന്ന് പ്രതി കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി.

വനമേഖലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോറന്‍സിക് സംഘവും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.ഇതിന് പിന്നാലെ കാമുകനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

സണ്ണി എം. കപിക്കാടിന്‍റെ വിവാദ വിഡിയോ വിലക്കി ഹൈക്കോടതി

ബ്രിക്സ് രാജ്യങ്ങളുടെ വളർച്ച മുന്നോട്ട്

പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും താമസം എവിടെ? ബ്രിക്സ് ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ ഏതൊക്കെ എന്നറിയാം

പ്രസംഗത്തിനിടെ പവർ കട്ട്, തമാശയാക്കി സണ്ണി ജോസഫ്

"സണ്ണി ജോസഫ് രാജിവയ്ക്കണം, മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണം": എം.എം. മണി