Mumbai

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ജൂൺ 19ന് മുമ്പ്

മുംബൈ: ശിവസേനയുടെ സ്ഥാപക ദിനമായ ജൂൺ 19ന് മുമ്പ് മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം നടന്നേക്കുമെന്ന്‌ റിപ്പോർട്ടുകൾ. സംസ്ഥാന മന്ത്രിസഭാ വികസനത്തിന് പുറമെ, ശിവസേനയുടെ 2 മന്ത്രിമാരെ ഉൾക്കൊള്ളുന്നതിനായി കേന്ദ്രമന്ത്രിസഭയും വിപുലീകരിക്കാൻ സാധ്യതയുണ്ടെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഞായറാഴ്ച രാത്രി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടുനിന്നിരുന്നു. നിലവിൽ, മഹാരാഷ്ട്ര മന്ത്രിസഭയിൽ 20 മന്ത്രിമാരാണുള്ളത്, 23 പേരെ കൂടി ഉൾപ്പെടുത്താൻ ഇടമുണ്ട്.

അതേസമയം നിലവിലുള്ള മന്ത്രിസഭയിൽ നിന്ന് ചില വിവാദ മുഖങ്ങൾ പുറത്തായേക്കുമെന്ന് പറയപ്പെടുന്നുണ്ട്. കൂടുതൽ പുതുമുഖങ്ങൾക്ക് കാബിനറ്റ് ബർത്ത് ലഭിക്കാൻ സാധ്യതയുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്‌ ഉണ്ട്‌.

മലപ്പുറത്ത് സര്‍ക്കാര്‍, ഏയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

വാരാണസിയിൽ മോദിക്കതിരെ മത്സരിക്കാൻ ശ്യാം രംഗീല

മലപ്പുറത്ത് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു

ചൈനയിൽ കനത്ത മഴയിൽ ഹൈവേ തകർന്ന് 36 മരണം

കാണാതാ‍യ കോതമംഗലം എസ്ഐയെ മുന്നാറിൽ നിന്ന് കണ്ടെത്തി