ദേവേന്ദ്ര ഫഡ്നാവിസ് 
Mumbai

മുസ്ലീം സമുദായത്തിന്‍റെ സംവരണം എടുത്ത് കളഞ്ഞ് മഹാരാഷ്ട്ര

പ്രതിഷേധവുമായി പ്രതിപക്ഷം

Mumbai Correspondent

മുംബൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജോലികളിലും മുസ്ലിം സമുദായത്തിന് അഞ്ചുശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള 2014-ലെ ഓര്‍ഡിനന്‍സ് ഔദ്യോഗികമായി റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. നിയമമായി മാറ്റാത്ത ഓര്‍ഡിനന്‍സ് കാലഹരണപ്പെട്ടതായി കാട്ടിയാണ് സാമൂഹികനീതി വകുപ്പിന്‍റെ നടപടി.

മുസ്ലിം വിഭാഗക്കാര്‍ക്ക് പ്രത്യേക പിന്നാക്കവിഭാഗം ജാതിസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള എല്ലാ അനുബന്ധ ഭരണപ്രക്രിയകളും ഇതോടെ അവസാനിപ്പിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. തിരുത്തല്‍ നടപടിയെന്നാണ് സര്‍ക്കാര്‍ നടപടിയെ വിശേഷിപ്പിച്ചത്.

അതേസമയം, വിവേചനപരവും രാഷ്ട്രീയപ്രേരിതവുമായ തീരുമാനമാണിതെന്നും ന്യൂനപക്ഷക്ഷേമ പ്രതിബദ്ധതകളെ ദുര്‍ബലപ്പെടുത്തുമെന്നും പ്രതിപക്ഷം ആരോപിച്ചു. 2014ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. പിന്നാലെ ബിജെപി സര്‍ക്കാര്‍ എത്തിയെങ്കിലും ഓര്‍ഡിനന്‍സ് നടപ്പാക്കിയിരുന്നില്ല.

വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്; ചർച്ച 72 മണിക്കൂറിനുള്ളിൽ!

കോതമംഗലത്ത് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള വനപാലക സംഘം കാട്ടിൽ കുടുങ്ങി

"കോൺഗ്രസിന്‍റെ മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചന"; പരിഹസിച്ച് എം.എം. മണി

കോതമംഗലത്ത് സ്ട്രോങ്ങ് റൂമിന് സമീപത്തെ ലാബ് പരീക്ഷക്കായി തുറന്ന് നൽകണമെന്ന ആവശ്യം യുഡിഎഫ് എതിർപ്പിനെ തുടർന്ന് നിരസിച്ചു

മതവിദ്വേഷം പടർത്താനുള്ള ആർഎസ്എസ് നീക്കത്തെ കേരളം ചെറുത്തുനിർത്തും: കെ.സി. വേണുഗോപാൽ എംപി