ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

 
Mumbai

മഹാശിവരാത്രി ആഘോഷം: ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

നിർമാല്യ ദർശനത്തോടെ ആഘോഷപരിപാടികൾ ആരംഭിച്ചു

Mumbai Correspondent

നവിമുംബൈ: മഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5 മണി മുതൽ ഭക്തജനങ്ങൾ ഓം നമഃശ്ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടുകൊണ്ടു ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി.

5 മണിക്ക് നടന്ന നിർമാല്യ ദർശനത്തോടെ ആഘോഷപരിപാടികൾ ആരംഭിച്ചു. തുടർന്ന് മഹാഗണപതി ഹോമം, ഗുരുപൂജ, ഉഷ:പൂജ, അഖണ്ഡനാമ ജപം എന്നിവ നടന്നു. 6 മുതൽ ആരംഭിച്ച അഭിഷേകത്തിലും സമൂഹ മഹാ മൃത്യുഞ്ജയ ഹോമത്തിലും നിരവധി ഭക്തർ പങ്കെടുത്തു.

വൈകീട്ട് 7 .30 നും സമൂഹ മഹാമൃത്യുഞ്ജയ ഹോമം ഉണ്ടായിരുന്നു. രാത്രി 9 മുതൽ സംഗീത ഭജന. രാത്രി 10 മുതൽ മഹാ ചതുർകാല പൂജയും 12 നു ശിവരാത്രി പൂജയും ഉണ്ടായിരുന്നു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി