താനെ ഫുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല 
Mumbai

താനെ ഫുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

2 മണിക്കൂർ നീണ്ട പ്രയത്നത്തിന് ശേഷം തീ അണയ്ക്കാൻ സാധിച്ചത്

താനെ: താനെ വാഗ്ലെ എസ്റ്റേറ്റിലെ സ്നാക്സ് ഫുഡ് കമ്പനിയിൽ വൻ തീപിടിത്തം. താനെയിലെ വാഗ്ലെ എസ്റ്റേറ്റ് ലെ വെങ്കട്ടരമണ ഫുഡ് സ്‌പെഷ്യലിസ്റ്റ് ലിമിറ്റഡിലാണ് ബുധനാഴ്ച വൈകീട്ട് വൻ തീപിടിത്തം ഉണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെല്ലിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:59 ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെല്ലിലെ ചീഫ് യാസിൻ തദ്വി പറഞ്ഞു.

2 ഫയർ എഞ്ചിനുകളും 2 വാട്ടർ ടാങ്കറുകളും ഒരു രക്ഷാപ്രവർത്തന വാഹനവും അയച്ചു. 2 മണിക്കൂർ നീണ്ട പ്രയത്നത്തിന് ശേഷം തീ അണയ്ക്കാൻ സാധിച്ചതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല. വേഫറുകളും ലഘുഭക്ഷണ വസ്തുക്കളും നിർമ്മിക്കുന്ന കമ്പനിയാണ് ഇതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം കമ്പനിയിൽ ഉണ്ടായ തീപിടുത്തം വൻ നാശനഷ്ട്ടം വരുത്തിയതായാണ് കണക്കാക്കുന്നത്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ