ശ്രീനഗര്‍ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല വിളക്ക് മഹോത്സവം

 
Mumbai

ശ്രീനഗര്‍ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല വിളക്ക് മഹോത്സവം

ഘോഷയാത്ര ഡിസംബര്‍ 20ന് ശ്രീനഗര്‍ സായിബാബ ക്ഷേത്ര മൈതാനത്ത് നിന്ന് ആരംഭിക്കും

Mumbai Correspondent

മുംബൈ: താനെ വാഗ്‌ളെ എസ്റ്റേറ്റ് ശ്രീനഗര്‍ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഘോഷയാത്ര ഡിസംബര്‍ 20ന് ശ്രീനഗര്‍ സായിബാബ ക്ഷേത്ര മൈതാനത്തു നിന്നും വൈകുന്നേരം 5.30ന് പുറപ്പെടും.

അലങ്കരിച്ച തേരിനൊപ്പം താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരിമേളം, തെയ്യം തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെ പുറപ്പെടുന്ന ശോഭയാത്ര അഷാര്‍ എസ്റ്റേറ്റ് റോഡ് വഴി ഐ ടി ഐ, കൈലാസ് നഗര്‍, ശാന്തിനഗര്‍, മാവിസ് ടവര്‍, വിശ്രം ടവര്‍, റോയല്‍ ടവര്‍ വഴി രാത്രി 9.30ന് ശബരിഗിരി അയ്യപ്പ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും.

തുടര്‍ന്ന് ദീപാരാധന, വാദ്യാഘോഷം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. താലപൊലി എടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വൈകുന്നേരം 5.30ന് മുമ്പായി സായിബാബ ക്ഷേത്ര ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9819528487,9819528489, 8291655565 എന്നീ നമ്പരുകളില്‍ ബന്ധപെടുക.

പത്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണ്; സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനം

സംപ്രേഷണം തടയണം; അണലി വെബ് സീരീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കൂടത്തായി ജോളി

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു

ജെൻസി നേതാവിന്‍റെ മരണം; ബംഗ്ലാദേശിൽ വ്യാപക പ്രക്ഷോഭം, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ