ശ്രീനാരായണ ഗുരുദര്‍ശനം വ്യാപകമായി പ്രചരിപ്പിക്കണമെന്ന് എം.ഐ ദാമോദരന്‍

 
Mumbai

ശ്രീനാരായണ ഗുരുദര്‍ശനം വ്യാപകമായി പ്രചരിപ്പിക്കണമെന്ന് എം.ഐ. ദാമോദരന്‍

സാംസ്‌കാരിക വിഭാഗം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Mumbai Correspondent

മുംബൈ: ലോകമാനവികതയുടെ ദര്‍ശനമായ ശ്രീനാരായണ ഗുരുദര്‍ശനം കൂടുതല്‍ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് ശ്രീ നാരായണ മന്ദിര സമിതി പ്രസിഡന്റ് എം. ഐ. ദാമോദരന്‍ അഭിപ്രായപ്പെട്ടു. പുനസംഘടിപ്പിച്ച സാംസ്‌കാരിക വിഭാഗത്തിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ നേട്ടങ്ങളോടൊപ്പം ഗുരുദര്‍ശനം എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും എത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനായി ചര്‍ച്ചകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ചോദ്യോത്തര മത്സരങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

എന്‍. എസ്. രാജന്‍, എം. ജി. രാഘവന്‍, ബിജിലി ഭരതന്‍, വി. എന്‍. പവിത്രന്‍, കെ. ഷണ്മുഖന്‍ ,ബിജിലി ഭരതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യുദ്ധം നിർത്തി യുഎസും ഇറാനും; എണ്ണ വിലയിൽ ആശ്വാസം

നീറ്റ് സമരം; ബിഹാറിൽ വിദ്യാർഥികൾക്ക് നേരെ എകെ 47 ചൂണ്ടി വെടിയുതിർത്ത പൊലീസുകാരന് സസ്പെൻഷൻ

ശർക്കര നൽകിയ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു; പാപ്പാനെതിരേ കേസ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വകുപ്പുകൾക്ക് കർശന നിർദേശം നൽകി ധനവകുപ്പ്

സമരം ചെയ്തവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ, ഞാനായിരുന്നെങ്കിൽ വെടിവച്ച് കൊന്നേനെ; അധിക്ഷേപ പരാമർശവുമായി ആർഎസ്എസ് നേതാവ്