

ടി.ജി. മോഹൻദാസ്
കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻസി പ്രതിഷേധക്കാരെ അധിക്ഷേപിച്ച് ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ്. പ്രക്ഷോഭകർ ക്രിമിനലുകളാണെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. അവർ അഴിഞ്ഞാടുകയാണ്. താനായിരുന്നെങ്കിൽ എല്ലാത്തിനെയും വെടിവച്ച് കൊന്നേനെ എന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
'പൊലീസിനെ പൂർണമായും പിൻവലിച്ച് അവിടെ പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുനൽകണം. അവിടെ ബാലാത്സംഗങ്ങളും കൊലപാതകങ്ങളും നടക്കും. ശവങ്ങൾ കുന്നുകൂടും. ദൈവം സഹായിച്ച് ബലാത്സംഗങ്ങൾക്ക് പരാതിയുണ്ടാവില്ല.
കാരണം ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവർ. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളും ധാരാളമുണ്ട്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയുണ്ട്. മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ ബലാത്സംഗം ചെയ്യൂ എന്ന് പറഞ്ഞാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടന്മാരെല്ലാം ഈ പരിപാടി ഇഷ്ടപ്പെടുന്നതാണ്.
എനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ ഞാൻ വെടിവച്ച് കൊന്നേനെ. ജന്തർ മന്തർ പരിസരത്ത് 4 സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞു പോവാൻ ആവശ്യപ്പെടും. പോയില്ലെങ്കിൽ വെടിവയ്ക്കും. ആളുകൾ ചിതറിയോടും. ചിലർ മരിക്കും. ചിലർ വികലാംഗരാവും. ഏകദേഹം 4 മണിക്കൂർ കൊണ്ട് രംഗം ശാന്തമാവും. എന്നിട്ട് ശവങ്ങൾ പെറുത്തി ആശുപത്രിയിലാക്കും" മോഹൻദാസ് പറഞ്ഞു.