മുംബൈ വിമാനത്താവളത്തിൽ വെറും 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് സമോസ

 
Mumbai

മുംബൈ വിമാനത്താവളത്തിൽ വെറും 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് സമോസ

കേന്ദ്ര മന്ത്രി കെ. രാംമോഹൻ നായിഡുവാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.

നീതു ചന്ദ്രൻ

മുംബൈ: പോക്കറ്റ് കാലിയാകുമെന്ന ഭയം കൊണ്ട് വിമാനത്താവളത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നവരാണ് കൂടുതലും. എന്നാൽ മുംബൈ വിമാനത്താവളത്തിൽ എത്തുന്നവർക്ക് ഇനി ഈ പ്രശ്നം ഉണ്ടാകില്ല. മുംബൈ വിമാനത്താവളത്തിലെ ഉഡാൻ യാത്രി കഫെയിൽ നിന്ന് ഇനി വെറും 20 രൂപയ്ക്ക് സമോസ കിട്ടും.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലാണ് കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്നത്. കേന്ദ്ര മന്ത്രി കെ. രാംമോഹൻ നായിഡുവാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ടെർമിനൽ 2 ചെക്ക് ഇൻ ഏരിയയിലാണ് കഫെയുള്ളത്.

ചായയ്ക്കും വെള്ളത്തിനും പത്ത് രൂപയാണ് വില. കാപ്പി, ചെറു കടികൾ, ഡെസേർട്ട് എന്നിവയ്ക്ക് 20 രൂപയും. ഒരു ചായയ്ക്ക് തന്നെ വൻ തുക ചെലവാകുന്ന വിമാനത്താവളത്തിലാണ് വെറും 10 രൂപയ്ക്ക് ഇനി മുതൽ ചായ ലഭിക്കുക.

നിയമസഭയിലെ കൈയാങ്കളി: 11 വർഷത്തിനു ശേഷം വിചാരണ, നവംബറിൽ സാക്ഷി വിസ്താരം

ഒക്റ്റോബറിൽ 16 ദിവസം ബാങ്ക് അവധി; വിശദാംശങ്ങളറിയാം!

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി

ഇൻഫ്ലുവൻസർ നിധി ജീവനൊടുക്കി; കോൾ റെക്കോഡ് പരിശോധിക്കുമെന്ന് പൊലീസ്

അമ്മ സംഘടനയിലെ പ്രശ്നം തീർക്കാൻ വേണ്ടി മാത്രം പ്രത്യേക കോടതി വേണ്ടിവരുമല്ലോ? ലക്ഷ്മിപ്രിയയുടെ ഹർജിയിൽ ഹൈക്കോടതി