മുംബൈയിൽ കനത്ത മഴ തുടരുന്നു: റോഡുകളിൽ വെള്ളക്കെട്ട്; വിമാന- ട്രെയിൻ സർവീസുകളും തടസപ്പെട്ടു file
Mumbai

മുംബൈയിൽ കനത്ത മഴ തുടരുന്നു: റോഡുകളിൽ വെള്ളക്കെട്ട്; വിമാന- ട്രെയിൻ സർവീസുകളും തടസപ്പെട്ടു

അടുത്ത 5 ദിവസങ്ങളിൽ കൂടി അതിശക്തമായ മഴ ലഭിക്കും

മുംബൈ: നഗരത്തിൽ കഴിഞ്ഞ 4 ദിവസമായി പെയ്ത മഴയിൽ ജന ജീവിതം താറു മാറായി. കനത്തമഴ മൂലം റോഡുകളിൽ വെള്ളം ഉയർന്നതിനെതുടർന്ന് നഗരത്തിലെ പല റോഡുകളും അടക്കുകയും വാഹനങ്ങൾ വഴി തിരിച്ചു വിടുകയും ചെയ്തു. നഗരത്തിൽ 24 മണിക്കൂർ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നഗരത്തിൽ അടുത്ത 5 ദിവസങ്ങളിൽ കൂടി അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നഗരത്തിൽ നിലവിൽ ശക്തമായ മഴ പെയ്യുകയാണ്, കൊങ്കൺ മേഖലയിൽ 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സാമ്പത്തിക തലസ്ഥാനത്ത് 93 മില്ലിമീറ്റർ മഴ ലഭിച്ചു. തുടർച്ചയായി 3 ദിവസം, നഗരത്തിൽ ഓരോ ദിവസവും 100 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചത്. കനത്ത മഴയെത്തുടർന്ന് മുംബൈയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. പല വിമാനങ്ങളും റദാക്കിയപ്പോൾ ചിലത് വഴിതിരിച്ചു വിട്ടു. ഞായറാഴ്ച മാത്രം മുംബൈ വിമാനത്താവളത്തിൽ 36 വിമാനങ്ങൾ റദ്ദാക്കി,എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എന്നിവ ഉൾപ്പെടെയുള്ള 15 വിമാനങ്ങൾ കനത്ത മഴയെത്തുടർന്ന് അടുത്തുള്ള വിമാനത്താവളമായ അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടു.

മൂന്നാം ടെസ്റ്റിൽ നിലയുറപ്പിച്ച് ജാമി സ്മിത്തും കാർസും; ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്