താനെ: താനെ വാഗ്ളെ എസ്റ്റേറ്റ് ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജയോടനുബന്ധിച്ച് ഇന്ന് (dec 22) വൈകുന്നേരം ശോഭായാത്ര നടത്തപ്പെടുന്നു.
വൈകുന്നേരം 6.00 മണിക്ക് ശ്രീനഗർ സായിബാബ ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ചതേര്, താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരി മേളം, കാളിദാരിക നൃത്തം, (അഖിൽ കൈമൾ & പാർട്ടി, നാദ വിസ്മയം, വടക്കാഞ്ചേരി) എന്നിവയോടു കൂടി അഷർ എസ്‌റ്റേറ്റ് റോഡ് വഴി ഐ.ടി.ഐ. കൈലാസ് നഗർ, ശാന്തിനഗർ, മാവീസ് ടവർ, വിശ്രാം ടവർ, റോയൽ ടവർ, വഴി എഴുന്നെള്ളിച്ച് ശ്രീനഗർ ക്ഷേത്രത്തിൽ എത്തിച്ചേരും.
തുടർന്ന് ക്ഷേത്രത്തിൽ പഞ്ചവാദ്യം, ദീപാരാധനയും, മഹാപ്രസാദവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9819528487, 9819528489, 9930934040, 9619065690, 9820749950