Mumbai

മഹാരാഷ്ട്രയിൽ ഇടഞ്ഞു നിൽക്കുന്ന പ്രകാശ് അംബേദ്കറെ അനുനയിപ്പിക്കാൻ എംവിഎ ശ്രമം

നാല് സീറ്റ് നൽകാമെന്ന എം.വി.എ നിലപാട് പ്രകാശ് തള്ളിയിരുന്നു

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ എംവിഎയുടെ ഭാഗമായിരുന്ന വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) അധ്യക്ഷൻ പ്രകാശ് അംബേദ്കറെ അനുനയിപ്പിക്കാൻ ശ്രമവുമായി മഹാവികാസ് അഘാഡി (എം.വി.എ). ആറ് സീറ്റാണ് പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടത് എന്നാണ് വിവരം. നാല് സീറ്റ് നൽകാമെന്ന എം.വി.എ നിലപാട് പ്രകാശ് തള്ളിയിരുന്നു.

ചൊവ്വാഴ്ചയോടെ അന്തിമ നിലപാട് അറിയിച്ചില്ലെങ്കിൽ വി.ബി.എ ഒറ്റക്ക് മത്സരിക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നൽകിയിയതാണ്. ഇതോടെ, അഞ്ച് സീറ്റുകൾ നൽകാൻ എം.വി.എ തയാറാണെന്നാണ് സൂചന. എം.വി.എയുടെ അന്തിമ നിലപാടിന് ബുധനാഴ്ചവരെ കാത്തിരിക്കുമെന്ന് പ്രകാശ് അറിയിച്ചു. അകോല ഒഴികെ എം.വി.എ നൽകിയ സീറ്റുകളിൽ വിജയസാധ്യതയില്ലെന്ന് പ്രകാശ് ആരോപിച്ചു. അകോല പ്രകാശിനായി മാറ്റിവെച്ചിരിക്കുകയാണ് കോൺഗ്രസ്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്