നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് കാര്‍ഡ് അംഗത്വ ക്യാംപ്
മുംബൈ: നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന 2025-ലെ 'പ്രവാസി ഐഡി കാര്‍ഡ് പ്രചരണമാസം ആചരിക്കുന്നതിന്‍റെ ഭാഗമായി ഫെയ്മ മഹാരാഷ്ട്ര മലയാളി വെല്‍ഫെയര്‍ സെല്‍ സംഘടിപ്പിക്കുന്ന നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് കാര്‍ഡ് അംഗത്വ ക്യാംപ് ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ ഹഡപ്‌സര്‍ എന്‍എസ്എസ് ഓഫീസില്‍ നടക്കും.
ഭൈവരനാലയിലുള്ള മിഹിര്‍ അപാര്‍ട്ട്‌മെന്‍റിന്‍റെ ഒന്നാം നിലയില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ നോര്‍ക്കാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
വിവരങ്ങള്‍ക്ക്: ഫെയ്മ മഹാരാഷ്ട്ര സീനിയര്‍ സിറ്റിസന്‍ ക്ലബ് ചീഫ് കോഡിനേറ്റര്‍ രമേഷ് അമ്പലപ്പുഴ- 9422012128, ഫെയ്മ മഹാരാഷ്ട്ര യൂത്ത് പ്രസിഡന്‍റ്- അരുണ്‍ കൃഷ്ണ 9972457774,
പുനെ കോഡിനേറ്റര്‍ റെജി ജോര്‍ജ്- 9604870835, ഫെയ്മ മഹാരാഷ്ട്ര മലയാളി വെല്‍ഫെയര്‍ സെല്‍ പ്രസിഡന്‍റ് ഉണ്ണി വി. ജോര്‍ജ്- 9422267277, സെക്രട്ടറി ബാലന്‍ പണിക്കര്‍- 9322265976