നോര്‍ക്ക ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്ന് മാസം

 
Mumbai

നോര്‍ക്ക ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്ന് മാസം

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Mumbai Correspondent

മുംബൈ: നോര്‍ക്ക ക്ഷേമനിധി പെന്‍ഷന്‍ കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിയതിനെ തുടര്‍ന്ന് മുംബൈ മലയാളികള്‍ക്കിടയില്‍ പ്രതിഷേധം. പെന്‍ഷന്‍ വിതരണം ചെയ്യാതിരിക്കുന്നത് ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നതായി താനെയിലെ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി മലയാളിയുമായ ശശികുമാര്‍ നായര്‍ പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കുടിശിക തുക വിതരണം ചെയ്യണം. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് വര്‍ഷങ്ങളായി വിഹിതം അടച്ച പ്രവാസികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട പെന്‍ഷന്‍ തടസപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ശശികുമാര്‍ ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ മുടങ്ങാന്‍ കാരണമായ സാഹചര്യം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ വ്യക്തത വരുത്തണമെന്നാണ് ആവശ്യം.

മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പ്രവാസി മലയാളികള്‍ക്ക് പെന്‍ഷന്‍ ലഭിക്കാതിരുന്നിട്ടും പലരും തുറന്നു പ്രതികരിക്കാന്‍ തയ്യാറാകാത്തത് ആശങ്കാജനകമാണെന്ന് ശശികുമാര്‍ നായര്‍ പറഞ്ഞു.

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നു

മിനിമം ചാർജ് 15 രൂപയാക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

4,6,4; ദുലീപ് ട്രോഫി ഫൈനലിൽ മുഹമ്മദ് സിറാജിനെ അടിച്ചു പറത്തി വൈഭവ് സൂര‍്യവംശി| Video

മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നേ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ മൊബൈൽ‌ ഫോൺ കസ്റ്റഡിയിലെടുത്ത് പിസിബി

മുസ്‌ലിംങ്ങൾ വേണ്ട, ആധാർ കാർഡ് നിർബന്ധം; മഹാരാഷ്ട്രയിലെ ഗർബ- ദണ്ഡിയ നൃത്താഘോഷത്തിൽ മാർഗനിർദേശവുമായി വിഎച്ച്പി