പൊതുവഴിയില്‍ തുപ്പുന്നത് തടഞ്ഞു; ഓല ഡ്രൈവറുടെ മർദനത്തിൽ 75കാരന് പരുക്ക്
മുംബൈ: പൊതുവഴിയില്‍ തുപ്പരുതെന്ന് പറഞ്ഞ 75കാരനെ ഓല ഡ്രൈവര്‍ ക്രൂരമായി മര്‍ദിച്ചു. താനെയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ജൂപ്പിറ്റര്‍ ആശുപത്രിക്ക് സമീപം താമസിക്കുന്ന സരോജ് ദസ്തൂര്‍ ആണ് അക്രമത്തിനിരയായത്. മര്‍ദനത്തില്‍ ഇദ്ദേഹത്തിന്‍റെ കാലിന് ഒടിവുണ്ടായി. സംഭവത്തില്‍ നാല്‍പ്പതുകാരനായ ഓല ഡ്രൈവര്‍ നിഷാന്ത് ശുക്ലയ്ക്കെതിരെ പൊലീസ് കേസെടുത്തു.
ഭാര്യയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന സരോജ് ദസ്തൂര്‍, റോഡില്‍ തുടര്‍ച്ചയായി വായ കഴുകി തുപ്പുകയായിരുന്ന ഡ്രൈവറുടെ നടപടിയെ ചോദ്യം ചെയ്യുകയായിരുന്നു.
പൊതുസ്ഥലം മലിനമാക്കരുതെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഡ്രൈവര്‍ തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മാരകമായി ആക്രമിക്കുകയുമായിരുന്നു.