നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി, സ്ഥിരീകരിച്ചുവെന്ന് കലക്റ്റർ; പരിചയക്കുറവെന്ന് കെ. മുരളീധരൻ

വാർത്താ സമ്മേളനത്തിനു തൊട്ടു മുൻപു വരെ കലക്റ്ററോട് സംസാരിച്ചിരുന്നുവെന്നും എന്നാൽ അവർ അക്കാര്യം തന്നെ അറിയിച്ചില്ല എന്നുമാണ് മന്ത്രി പറയുന്നത്.
Minister says Nipah not confirmed, Collector says confirmed; K. Muraleedharan says lack of experience

കെ. മുരളീധരൻ, മാധവിക്കുട്ടി

Updated on

കോഴിക്കോട്: നിപ രോഗം സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കലക്റ്റർ മാധവിക്കുട്ടിയെ പഴിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ തന്നെ സ്ഥിരീകരിച്ചുവെന്ന് കലക്റ്റർ തിരുത്തിയത് ആശയക്കുഴപ്പത്തിന് വഴി വച്ചിരുന്നു.

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നിപ സ്ഥിരീകരിച്ചു കൊണ്ടുള്ള പരിശോധനാ ഫലം വന്നത് ജില്ലാ കലക്റ്റർ തന്നെ അറിയിച്ചിരുന്നില്ലെന്നാണ് മന്ത്രിയുടെ ആരോപണം. വാർത്താ സമ്മേളനത്തിനു തൊട്ടു മുൻപു വരെ കലക്റ്ററോട് സംസാരിച്ചിരുന്നുവെന്നും എന്നാൽ അവർ അക്കാര്യം തന്നെ അറിയിച്ചില്ല എന്നുമാണ് മന്ത്രി പറയുന്നത്. ഉച്ചയോടെ നിപ സ്ഥിരീകരിച്ചു കൊണ്ടുള്ള പരിശോധനാ ഫലം ലഭിച്ചുവെന്നാണ് കലക്റ്റർ പറയുന്നത്.

കലക്റ്റർക്ക് റിപ്പോർട്ട് കിട്ടിയാൽ ഉടൻ ആരോഗ്യമന്ത്രിയെ അറിയിക്കേണ്ടതാണ്. പുതിയ കലക്റ്ററായതു കൊണ്ട് പരിചയക്കുറവ് ഉണ്ടായിട്ടുണ്ട്. തന്‍റെ വാർത്താസമ്മേളനത്തിന് ശേഷമാണ് കലക്റ്റർ ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി പറയുന്നു.

logo
Metro Vaartha
www.metrovaartha.com