ഓണച്ചന്തയുമായി ഫെയ്മ മഹാരാഷ്ട്ര വനിത വേദിയും ബോറിവലി മലയാളി സമാജം വനിത വേദിയും 
Mumbai

ഓണച്ചന്തയുമായി ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയും ബോറിവല്ലി മലയാളി സമാജം വനിതാ വേദിയും

സംരംഭത്തിന് പിന്തുണയുമായി കൊങ്കൺ, പൂനെ, മുംബൈ മേഖലകളിലെ വനിതകളും ബോറിവല്ലി സ്റ്റാളിൽ എത്തിച്ചേരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള മലയാളി വനിതാ കൂട്ടായ്മയായ ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയും ബോറിവല്ലി മലയാളി സമാജം വനിതാ വേദിയും സംയുക്തമായി ബോറിവല്ലി മലയാളി സമാജം സ്കൂളിൽ സെപ്റ്റംബർ 9 മുതൽ 20 വരെ ഓണച്ചന്ത നടത്തുന്നു.

ഈ ചന്തയിൽ കേരള ഉത്പന്നങ്ങളായ മട്ട അരി, വട്ടൻ ഉപ്പേരി, 4 കട്ട് ഉപ്പേരി, ശർക്കര വരട്ടി, നാടൻ അവൽ, പുട്ടുപൊടി, അപ്പപ്പൊടി, നെയ്യ്, വെല്ലംശർക്കര, ഉണ്ട ശർക്കര, സേമിയ പായസ ക്കൂട്ട്, അടപ്രഥമൻ മിക്സ്, അരി അട, വെളിച്ചെണ്ണ, A-1 മിക്സർ, അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം, നാടൻ അലുവ, പപ്പടം 3 തരം, വാളൻപുളി, കൊടൻ പുളി, ചെറിയ ഉള്ളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി( വനിതാവേദി ഉത്പന്നം), ചെറുപഴം, നേന്ത്രപ്പഴം, നേന്ത്രക്കായ്, വടുകപ്പുളി, പലതരം അച്ചാറുകൾ, വാഴയില, ഓണസദ്യയ്ക്കുള്ള പ്രധാന പച്ചക്കറികൾ , കസവു സാരികൾ, മുണ്ടുകൾ , ആഭരണങ്ങൾ , ആയുർവേദ ഔഷധങ്ങൾ മുതലായ വസ്തുക്കൾ സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാകും.

സ്റ്റാൾ സമയം :- രാവിലെ 11 മുതൽ വൈകിട്ട് 7 വരെ. ഈ സംരംഭത്തിന് പിന്തുണയുമായി കൊങ്കൺ, പൂനെ, മുംബൈ മേഖലകളിലെ വനിതകളും ബോറിവല്ലി സ്റ്റാളിൽ എത്തിച്ചേരുന്നു.

വിശദ വിവരങ്ങൾക്ക് അനു ബി നായർ -99675 05976, സിന്ധു റാം -91670 35472

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ