ഡോംബിവ്ലി കേരളീയ സമാജത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

 
Mumbai

ഡോംബിവ്ലി കേരളീയ സമാജത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

അശോകന്‍ മുഖ്യാതിഥിയായി

Mumbai Correspondent

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമെന്ന ഖ്യാതി നേടിയ ഡോംബിവ്ലി കേരളീയ സമാജത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ചലച്ചിത്ര നടന്‍ അശോകന്‍ മുഖ്യാതിഥിയായി. എംഎല്‍എമാരായ രവീന്ദ്ര ചവാനും രാജേഷ് മോറെയും വിശിഷ്ടാതിഥികളായിരുന്നു. സമാജം പ്രസിഡന്റ് ഇ.പി. വാസു അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ സ്വാഗതം ആശംസിച്ചു. സമൂഹസേവനം, വിദ്യാഭ്യാസ ഇടപെടലുകള്‍, ദുരന്തബാധിതര്‍ക്കുള്ള സഹായം തുടങ്ങി സമാജത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയല്‍ വിശദീകരിച്ചു.

പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അശോകന്‍ അഭിപ്രായപ്പെട്ടു. സമാജം ഭാരവാഹികളായ ബിനോയ് തോമസ്, സുരേഷ് ബാബു എന്നിവരും സംസാരിച്ചു.

തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ അന്‍വര്‍ സാദത്തും സംഘവും അവതരിപ്പിച്ച സംഗീതനിശയും ഹാസ്യപരിപാടികളും അരങ്ങേറി. പ്രസാദ് ഷൊര്‍ണൂര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.

തിരിച്ചടി തുടങ്ങി ഇറാൻ; ഇസ്രയേലിലെയും യുഎസിലെയും സൈനിക താവളത്തിന് നേരെ ആക്രമണം

നാഗ്പൂരിൽ വൻ സ്ഫോടനം; 17 പേർ മരിച്ചു

നിയന്ത്രണ രേഖ മറികടന്ന് പാക് ഡ്രോൺ; വെടിയുതിർത്ത് കരസേന

ലക്ഷ്യമിട്ടത് ഖമനേയിയേയും കൂട്ടരേയും ഒന്നിച്ച് വധിക്കാൻ; ഓഫിസിലുണ്ടെന്ന് ഉറപ്പാക്കി, തുടർച്ചയായി വർഷിച്ചത് 30 ബോംബുകൾ

ഖമനേയി കൊല്ലപ്പെട്ടു; ഇറാന്‍റെ പരമോന്നത നേതാവ് പൈശാചികനെന്ന് ട്രംപ്