പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല: മത്സരത്തിലേക്കുള്ള സാഹിത്യ സൃഷ്ടികൾ ജൂലൈ 30 ന് മുൻപായി എത്തിക്കണം

 
Mumbai

പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല: മത്സരത്തിലേക്കുള്ള സാഹിത്യ സൃഷ്ടികൾ ജൂലൈ 30 ന് മുൻപായി അയക്കണം

സാഹിത്യകാരനായ വി.ആർ. സുധീഷ് മുഖ്യാതിഥിയായിരിക്കും

Mumbai Correspondent

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്‍റെ വാർഷികാഘോഷത്തിന്‍റെ ഭാഗമായുള്ള സാഹിത്യ ശിൽപ്പശാല ഓഗസ്റ്റ്16 ന് ഞായറാഴ്ച വസായ് റോഡ് വെസ്റ്റിലുള്ള ബികെഎസ് സ്കൂളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് വരെ നടക്കുന്നു. സാഹിത്യകാരനായ വി.ആർ. സുധീഷ് മുഖ്യാതിഥിയായിരിക്കും. വയലാർ ശരത് ചന്ദ്ര വർമ, ഡോ. സജിത് ഏവുരേത്ത് എന്നിവർ പങ്കെടുക്കും. സി.പി. കൃഷ്ണകുമാർ അധ‍്യക്ഷത വഹിക്കും.

ശിൽപ്പശാലയോടനുബന്ധിച്ച് കവിത, ചെറുകഥ രചനാ മത്സരവും നടത്തുന്നു. ചെറുകഥകൾ ഒറ്റപ്പുറത്ത് മാത്രം എഴതണം. പതിനഞ്ച് പേജിൽ കവിയാൻ പാടില്ല. രചനകൾ ജൂലൈ 30 ന് മുൻപായി ഷോപ്പ് നമ്പർ 1 ഗ്രീൻ പാർക്ക് ശാസ്ത്രി നഗർ വസായ് വെസ്റ്റ് 401202 എന്ന വിലാസത്തിൽ അയക്കണം. ഒന്നാം സമ്മാനമായി 5001 രൂപയും രണ്ടാം സമ്മാനമായി 3001 രൂപയും പ്രശസ്തി പത്രവും നൽകും.

വിശദ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തം കുമാർ- 9323528197, രാജേന്ദ്രൻ കുറ്റൂർ- 99306 27906, ദിവാകരൻ എഎം- 9819103928 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു