വര്‍ളിയില്‍ യേശുക്രിസ്തുവിന്റെ രൂപം തകര്‍ത്തതില്‍ പ്രതിഷേധം

 
Mumbai

വര്‍ളിയില്‍ യേശുക്രിസ്തുവിന്‍റെ രൂപം തകര്‍ത്തതില്‍ പ്രതിഷേധം

പ്രതികളെ എത്രയും വേഗം പിടി കൂടണമെന്ന് ആവശ്യം.

Mumbai Correspondent

മുംബൈ: വര്‍ളിയില്‍ റോഡിന് സമീപം സ്ഥാപിച്ചിരുന്ന യേശുക്രിസ്തുവിന്‍റെ രൂപം തകര്‍ത്തതില്‍ പ്രതിഷേധം ശക്തം. നഗരത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ വിദ്വേഷ നീക്കമാണിതെന്ന് ആരോപിച്ച് ക്രൈസ്തവ സംഘടനയായ 'ദി ബോംബെ കാത്തലിക് സഭ' രംഗത്തെത്തി.

സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭ പ്രസിഡന്‍റ് ഡോള്‍ഫി ഡിസൂസ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ലെന്നും പൊലീസിന്റെ വീഴ്ചയാണെന്നും സംഘടന ആരോപിച്ചു.

മഴ: 4 ജില്ലകളിൽ ശനിയാഴ്ച അവധി

എഥനോളിന്‍റെ നേട്ടം യുഎസ് കമ്പനികൾക്ക്

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ: മെറ്റയ്‌ക്കെതിരേ കേസ്

ഇ20 അവതരിപ്പിച്ചത് ശാസ്ത്രീയ പരീക്ഷണങ്ങൾക്കു ശേഷം: സുരേഷ് ഗോപി

കോടിയേരിയുടെ പേരിൽ നിർമിക്കുന്ന പാർട്ടി ഓഫിസ് ഫണ്ട് പിരിവിൽ ക്രമക്കേട്; ലോക്കൽ സെക്രട്ടറിക്കെതിരേ നടപടി