എസി ലോക്കല്‍ ട്രെയിനുകൾ

 
Mumbai

ചൂട് കൂടിയതോടെ എസി ട്രെയിനിലും തിരക്കേറുന്നു

5 മാസത്തിനിടെ ഒന്നര കോടി യാത്രക്കാര്‍

Mumbai Correspondent

മുംബൈ: മധ്യറെയില്‍വേയുടെ എസി ട്രെയിനുകളില്‍ യാത്രക്കാര്‍ കൂടുന്നു. കഴിഞ്ഞ 5 മാസത്തിനിടെ യാത്ര ചെയ്തത് 1.5 കോടിയിലധികം (1,50,09,178) യാത്രക്കാരാണ് . വേനല്‍ച്ചൂട് കടുത്തതോടെയാണ് എസി ട്രെയിനിലേക്ക് യാത്രക്കാര്‍ കൂടുതലായി എത്തിയത്. അഞ്ച് മാസത്തിനിടെ 67.87 കോടി രൂപയാണ് ടിക്കറ്റ് ഇനത്തില്‍ മാത്രം മധ്യറെയില്‍വേയ്ക്ക് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 79.52 ലക്ഷം യാത്രക്കാരാണ് എസി ലോക്കലുകള്‍ ഉപയോഗിച്ചിരുന്നത്.

മേയില്‍ മാത്രം 36 ലക്ഷം യാത്രക്കാര്‍

മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ എസി ലോക്കലുകളെ ആശ്രയിച്ചത്. മെയ് മാസം മാത്രം 36.13 ലക്ഷം യാത്രക്കാരാണ് എസി ട്രെയിനുകളില്‍ യാത്ര ചെയ്തത്. ഇതിലൂടെ 16.59 കോടി രൂപയുടെ വരുമാനവും ലഭിച്ചു. ജനുവരിയില്‍ 24 ലക്ഷമായിരുന്ന യാത്രക്കാരുടെ എണ്ണം ഫെബ്രുവരിയില്‍ 25 ലക്ഷവും, മാര്‍ച്ചില്‍ 29 ലക്ഷവും, ഏപ്രിലില്‍ 33 ലക്ഷവുമായി ഉയരുകയായിരുന്നു.

വഖഫ് ബോർഡിന്‍റെ പ്രവർത്തനങ്ങൾക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ സുപ്രീം കോടതിയിൽ ഹർജി

ദുബായ് സ്ഫോടന വാർത്ത വ്യാജം; തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

നവിമുംബൈ വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര സര്‍വീസുകള്‍ ആരംഭിച്ചു

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

36 ലക്ഷത്തിന്‍റെ കടം, വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗകുടുംബത്തെ കണ്ടെത്തി