മഹാരാഷ്ട്രയിൽ കനത്ത മഴ; കൊങ്കൺ പാതയിലേക്ക് പാറയിടിഞ്ഞ് വീണു

 
Mumbai

മഹാരാഷ്ട്രയിൽ കനത്ത മഴ; കൊങ്കൺ പാതയിലേക്ക് പാറയിടിഞ്ഞ് വീണു

അധികം വൈകാതെ റെയിൽവേ സർവീസ് പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

മുംബൈ: കനത്ത മഴയിൽ മഹാരാഷ്ട്രയിലെ കൊങ്കൺ റെയിൽപ്പാളത്തിലേക്ക് പാറയിടിഞ്ഞു വീണു. രത്നഗിരി ജില്ലയിലെ വെരാവലി, വിലാവേഡ് സെക്ഷനിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ പാറയിടിഞ്ഞു വീണത്. പാറക്കഷ്ണങ്ങൾ പാളത്തിൽ നിന്ന് എടുത്തു നീക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കൊങ്കൺ റെയിൽവേ വക്താവ് ഗിരീഷ് കാരാണ്ടികർ പറഞ്ഞു. നിരവധി ട്രെയിനുകളുടെ സർവീസുകൾ തടസപ്പെട്ടിരിക്കുകയാണ്. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.

അതു കൊണ്ട് തന്നെ പാളം സജ്ജമാകുന്നതിനുള്ള പ്രയത്നം പതിയെയാണ് മുന്നോട്ട് പോകുന്നത്. വിവിധ സ്റ്റേഷനുകളിലും മറ്റുമായി പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകളിലുള്ളവർക്ക് ഭക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. അധികം വൈകാതെ റെയിൽവേ സർവീസ് പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

രത്നഗിരിയിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിൽ പരക്കെ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍

വീണാ ജോർജ് രാജി വയ്ക്കണം: രാജീവ് ചന്ദ്രശേഖർ

വിസി പ്രവർത്തിക്കുന്നത് ഗവർണറുടെ കൂലിത്തല്ലുകാരനെപ്പോലെ: മന്ത്രി ശിവൻകുട്ടി