ഓംകാര്‍
മുംബൈ: അമ്മേ ഡിന്നര്‍ റെഡിയാക്കിക്കോ ഇതാ വരുന്നെന്ന് പറഞ്ഞ ജെജെ ആശുപത്രിയിലെ ഡോക്റ്റര്‍ ഓംകാര്‍ ഭഗവത് തിങ്കളാഴ്ച രാത്രി കടല്‍പ്പാലത്തില്‍ നിന്നു ചാടി. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. ചൊവ്വാഴ്ച തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
രാജ്യത്തെ നീളും കൂടിയ കടല്‍പ്പാലത്തില്‍ നിന്ന് ഒരാള്‍ ചാടിയതായി ഉള്‍വെ പൊലീസിനെ ആരോ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തിയതോടെയാണ് ഡോക്റ്ററാണ് ചാടിയതെന്ന് സ്ഥിരീകരിച്ചത്.
കാറില്‍ നന്ന് ഐഫോണും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.