ഡീസല്‍ പ്രതിസന്ധി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പ്രതിസന്ധിയിലേക്ക്

 
representative image
Mumbai

ഡീസല്‍ പ്രതിസന്ധി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പ്രതിസന്ധിയിലേക്ക്

ഗോവയിലും മുംബൈയിലും ബോട്ടുകള്‍ തീരത്ത്

Mumbai Correspondent

മുംബൈ: ഇറാന്‍ -ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് എല്‍.പി.ജി. ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയതോടെ മുംബൈയിലെയും ഗോവയിലെയും മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ബോട്ടുകള്‍ ദിവസങ്ങളായി തീരത്ത് നിര്‍ത്തിയിട്ടതോടെ പ്രതിസന്ധിയിലായത് ഒരു വിഭാഗം മത്സ്യത്തൊഴിലാളികളാണ്. ഗോവയില്‍ ട്രോളറുകളില്‍ കുറഞ്ഞത് 30 ശതമാനമെങ്കിലും നങ്കൂരമിട്ടിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു

മുംബൈയിലെ മത്സ്യത്തൊഴിലാളികള്‍, പ്രത്യേകിച്ച് കോലി സമൂഹം, തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഡീസലിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വലിയ മത്സ്യബന്ധന ബോട്ടുകള്‍ക്ക് 14-15 ദിവസത്തെ യാത്രയ്ക്ക് ഏകദേശം 2,000 മുതല്‍ 3,000 ലിറ്റര്‍ ഡീസല്‍ വേണം.

അതേസമയം ഇടത്തരം ബോട്ടുകള്‍ക്ക് 7-8 ദിവസത്തെ യാത്രയ്ക്ക് 700 മുതല്‍ 1,000 ലിറ്റര്‍ വരെ ഡീസല്‍ ആവശ്യമാണ്.ചെറിയ ബോട്ടുകള്‍പോലും ഒരുദിവസത്തെ യാത്രയ്ക്ക് 20 മുതല്‍ 50 ലിറ്റര്‍ വരെ ഉപയോഗിക്കുന്നുവെന്ന് അഖില്‍ മഹാരാഷ്ട്ര മച്ചിമാര്‍കൃതിസമിതിയുടെ പ്രസിഡന്‍റ് ദേവേന്ദ്ര ടണ്ടല്‍ പറഞ്ഞു.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു