സഞ്ജയ് റാവത്ത് 
Mumbai

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എംവിഎ ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് സഞ്ജയ് റാവത്ത്

മഹാ വികാസ് അഘാഡി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിക്കും

മുംബൈ : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിൽ മത്സരിക്കുമെന്ന് ശിവസേന യു ബി ടി നേതാവും ഉദ്ധവ് താക്കറേയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു. "ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. മഹാ വികാസ് അഘാഡി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിക്കും. ഞങ്ങൾ നിർത്തുന്ന സ്ഥാനാർഥിയെ സ്വന്തം പാർട്ടിയുടെ സ്ഥാനാർഥിയായി പിന്തുണയ്ക്കുകയും പരിഗണിക്കുകയും ചെയ്യും.

ഇന്ന് നടന്ന ചർച്ചയിൽ ഇതിനെല്ലാം ധാരണയായി". വഞ്ചിത് ബഹുജൻ അഘാഡി തലവൻ പ്രകാശ് അംബേദ്കർ യോഗത്തിൽ ങ്കെടുക്കാതിരുന്നതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു, "പ്രകാശ് അംബേദ്കറും രാജു ഷെട്ടിയും (സ്വാഭിമാനി പക്ഷത്തിന്‍റെ തലവൻ) ജനുവരി 30 ന് നടക്കുന്ന അടുത്ത യോഗത്തിൽ ഉണ്ടാകും". അദ്ദേഹം കൂട്ടിച്ചേർത്തു.

''ചില എംഎൽഎമാർ ഉറങ്ങാൻ പോലും പാരസെറ്റമോൾ കഴിക്കുന്നു, വ്യാജനാണോ എന്നറിയില്ല'', നിയമസ‍ഭയിൽ ജനീഷ് കുമാർ

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു

ജിഎസ്ടി 2.0; ജനങ്ങൾക്ക് ആശ്വാസവും സംസ്ഥാനങ്ങൾക്ക് ആശങ്കയും

''ഞാൻ നിങ്ങളുടെ മന്ത്രിയല്ല'', സഹായം ചോദിച്ച സ്ത്രീയോട് സുരേഷ് ഗോപി

ലാഭം വാഗ്ദാനം ചെയ്ത് ഷെയർ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് 25 കോടി; പ്രതി അറസ്റ്റിൽ