സ്‌കൂള്‍ ബസുകളുടെ നിരക്ക് കൂട്ടി

 

representative image

Mumbai

സ്‌കൂള്‍ ബസുകളുടെ നിരക്ക് കൂട്ടി

വര്‍ധിപ്പിച്ചത് 15 ശതമാനം

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂള്‍ ബസ് ഓപ്പറേറ്റര്‍മാര്‍ 15 ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ബസ് സര്‍വീസിന് കൂടുതല്‍ പണം ഈ മാസം മുതല്‍ നല്‍കേണ്ടി വരും. പ്രവര്‍ത്തനച്ചെലവുകള്‍ കുത്തനെ ഉയര്‍ന്നതിനാലും സര്‍ക്കാരില്‍ നിന്ന് ഒരു ആശ്വാസവും ലഭിക്കാത്തതിനാലും നിരക്ക് പരിഷ്‌കരണം അനിവാര്യമായിത്തീര്‍ന്നുവെന്ന് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

രക്ഷിതാക്കള്‍ക്ക് ഭാരം കൈമാറാതെ ബസ് ഉടമകളെ സഹായിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചതായും ചര്‍ച്ചകള്‍ നടത്തിയതായും അസോസിയേഷന്‍ അറിയിച്ചു. കൃത്യമായ സഹായമോ തിരുത്തല്‍ നടപടികളോ ഉണ്ടായിട്ടില്ലെന്നും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അസോസിയേഷന്‍ പറഞ്ഞു.

ഇന്ധന വിലയിലെ വര്‍ധന, ഡ്രൈവര്‍മാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും ശമ്പള വര്‍ധന, വാഹന അറ്റകുറ്റപ്പണി ചെലവുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, കംപ്ലയന്‍സ് ചെലവുകള്‍, ടോള്‍ ചാര്‍ജുകള്‍, സ്‌പെയര്‍ പാര്‍ട്സുകളുടെയും ഉപഭോഗവസ്തുക്കളുടെയും വര്‍ധിച്ചുവരുന്ന വില എന്നിവയാണ് നിരക്ക് വര്‍ധനയ്ക്ക് കാരണമായിരിക്കുന്നത്.

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി