എസ്എന്‍ഡിപി യോഗം കല്യാണ്‍ ഈസ്റ്റ് കുടുംബ സംഗമം 21ന്
മുംബൈ: എസ്എന്‍ഡിപി യോഗം ശാഖാ നമ്പര്‍ 3852, കല്യാണ്‍ ഈസ്റ്റ് സംഘടിപ്പിക്കുന്ന 26-മത് കുടുംബ സംഗമം 2025 ഡിസംബര്‍ 21 കര്‍പ്പെ ഹാളില്‍ നടക്കും. വര്‍ണശബളമായ ഘോഷയാത്രയോടെ ചടങ്ങുകള്‍ ആരംഭിക്കും.
സംഗമത്തിന്‍റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇടുക്കി ജില്ലയില്‍ നെടുംകണ്ടം പച്ചടിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ നാരായണ വിദ്യാലയത്തിന്‍റെ പ്രധാന അധ്യാപകനും പ്രമുഖ ഗുരുദര്‍ശന പ്രഭാഷകനുമായ ബിജു പുളിക്കലേടത്ത് മുഖ്യ പ്രഭാഷകനായിരിക്കും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പഠിച്ചും പഠിപ്പിച്ചും വരികയും, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ഗുരുധര്‍മ പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്ന അദ്ദേഹം മികച്ച അധ്യാപകനുള്ള പുരസ്‌കാര ജേതാവുമാണ്.