സഞ്ജയ് ദത്ത് 
Mumbai

മുംബൈ സ്‌ഫോടനക്കേസില്‍ സഞ്ജയ് ദത്തിനെ പ്രതി ചേര്‍ക്കരുതെന്ന് സുനില്‍ ദത്ത് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍

തെറ്റ് പറ്റിയെന്ന് സഞ്ജയ് സമ്മതിച്ചത് ഗത്യന്തരമില്ലാതെ

Mumbai Correspondent

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ നടന്‍ സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തപ്പോള്‍, എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു പിതാവ് സുനില്‍ ദത്ത് എംപി സമ്മര്‍ദം ചെലുത്തിയെന്ന് മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ എം.എന്‍. സിങ്. വിട്ടുവീഴ്ചയ്ക്കു തയാറായില്ലെന്നും എന്നാല്‍ സഞ്ജയിനു കുറഞ്ഞ ശിക്ഷ ലഭിച്ചത് അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആരോപണം.

ഭീകരരില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിയെന്ന കേസില്‍ 1993 ഏപ്രിലിലാണു സഞ്ജയിനെ അറസ്റ്റ് ചെയ്തത്. മികച്ച രാഷ്ട്രീയ പ്രവര്‍ത്തകനായ സുനില്‍ ദത്തിന്റെ മകന്‍ ഈ കേസില്‍ ഉള്‍പ്പെട്ടത് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. കലാപകാലത്തു കുടുംബത്തിന്‍റെ സുരക്ഷയ്ക്കാണ് ആയുധം വാങ്ങിയതെന്ന വാദമാണു സഞ്ജയ് ആദ്യം ഉയര്‍ത്തിയത്.

ലൈസന്‍സുള്ള തോക്കുകളും വീടിനു പൊലീസ് സുരക്ഷയുമുള്ളപ്പോള്‍ എന്തിനാണ് അനധികൃത ആയുധങ്ങള്‍ എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ വന്നപ്പോഴാണ് തെറ്റുപറ്റിയെന്ന് സഞ്ജയ് സമ്മതിച്ചത്. പിന്നാലെ, മകന്‍ മണ്ടത്തരം കാണിച്ചതാണെന്നും ഭീകരവാദിയല്ലാത്തതിനാല്‍ ഭീകരവാദത്തിനെതിരെയുള്ള ടാഡ നിയമം ചുമത്തരുതെന്നും സുനില്‍ ദത്ത് അഭ്യര്‍ഥിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!